ചെറുതുരുത്തിയില്‍ മൂന്നാമത് ‘ മഴോത്സവം ‘ ഞായറാഴ്ച്ച : യു. ആർ. പ്രദീപ് എം. എൽ. എ. ഉദ്‌ഘാടനം നിർവ്വഹിക്കും

ചെറുതുരുത്തി : പ്രകൃതിയുടെ വരദാനമായ മഴയ്ക്കു വേണ്ടിയുള്ള ഉത്‌സവമായ മഴോത്സവത്തിനു ചെറുതുരുത്തി ഒരുങ്ങുകയാണ്. ചേലക്കര എം എൽ എ , യു ആർ പ്രദീപ് ഉദഘാടനം നിർവഹിക്കും. ജൂലൈ 7, ഞായറാഴ്ച്ച ഭാരതപ്പുഴയുടെ തീരത്തെ മനുഷ്യമഠത്തില്‍ വെച് സംസ്‌കൃതി മൂന്നാമത് മഴയുത്സവം സംഘടിപ്പിക്കും.

മഴയെക്കുറിച്ചും കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും ഉള്ള അവബോധം പുതിയ തലമുറക്കു പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മഴോത്സവം, ചെറുതുരുത്തിയിലെ സാംസകാരിക രംഗത്തു സജീവമായ സംസ്‌കൃതി ചെറുതുരുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉദ്‌ഘാടനത്തിനു ശേഷം, രാവിലെ 9.30 മുതല്‍ വൈകീട്ടു 6 മണി വരെ മഴപാട്ടുകള്‍, മഴകവിതകള്‍, മുതിര്‍ന്നവരുടെ മഴ ഓര്‍മ്മകള്‍ എന്നിവ പങ്കുവെക്കും. സിനിമയും മഴയും, മഴ രാഗങ്ങള്‍, മിഴാവ് മേളം, നൃത്തം, ഗസല്‍, പ്രളയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള പ്രളയം ബാക്കി വെച്ചത് ഫോട്ടോ പ്രദര്‍നം, മറ്റു മഴക്കാഴ്ച്ചയുടെ ചിത്രപ്രദര്‍ശനം, മഴ വിശേഷങ്ങള്‍ തുടങ്ങിയ സെഷനുകളും,

ഭാരതപ്പുഴയിലേക്കു നാട്ടിടവഴികളിലൂടെയുള്ള നടത്തത്തോടെയാണ് മഴോത്്‌സവം സമാപിക്കുക. പ്രവേശനം സൗജന്യമായ മഴോത്സവത്തിൽ നാടന്‍ വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നന്നായി കലാ സാംസകാരിക പ്രവർത്തകർ പങ്കെടുക്കും. താല്പര്യം ഉള്ളവർ ബന്ധപ്പെടേണ്ട നമ്പർ : 9447919986, 9447789697