‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്…’; കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യ ഗാനം പുറത്ത്‌

ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യഗാനമെത്തി. ‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഷിനും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കുന്ന ചിത്രം നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേർന്നാണ് നിർമിക്കുന്നത്.