ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി ജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ മുംബൈയ്ക്ക് മുന്നില്‍ 170 റണ്‍സ് വിജയ ലക്ഷ്യം കുറിച്ച് ചെന്നെ മറികടന്ന് വിജയം. എട്ട് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ടോസ് നേടിയ മുംബൈ ചെന്നെയിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെ (75*) ബാറ്റിങാണ് ചെന്നൈ ഇന്നിങ്‌സിന് കരുത്തായത്. 47 പന്തില്‍ നാല് സിക്‌സും ആറ് ഫോറുമാണ് റെയ്‌ന പറത്തിയത്.ഉജ്ജ്വല ഫോം തുടരുന്ന അമ്ബാട്ടി റായിഡുവും (45) ചെന്നൈ നിരയില്‍ തിളങ്ങി. മുന്‍ ടീമായിരുന്ന മുംബൈയ്‌ക്കെതിരോ 35 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറും റായിഡു അടിച്ചെടുത്തു. എം എസ് ധോണി (21 പന്തില്‍ 26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങനും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.