ചെഗുവേരയ്ക്ക് പിറന്നാളാശംസയുമായി പൃഥ്വിരാജ്

വിപ്ലവ നായകന്‍ ചെഗുവേരയുടെ ജന്മദിനത്തില്‍ ഫേസ്ബുക്കിലൂടെ ചെഗുവേരയ്ക്ക് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഹാപ്പി ബര്‍ത്ത് ഡേ ചെ എന്നാണ് പൃഥ്വി കുറിച്ചത്.1928 ജൂണ്‍ 14ന് അര്‍ജന്റീനിയയിലെ റൊസാനിയോയിലാണ് ചെഗുവേര ജനിച്ചത്.

ധാരാളം ആളുകള്‍ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ ചെഗുവേരയ്ക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രിയതാരത്തിന്റെ ആശംസയില്‍ കമന്റിലൂടെ വിയോജിപ്പ് അറിയിച്ചും നിരവധി ആരാധകര്‍ എത്തിയിട്ടുണ്ട്.