ചൂർണിക്കര മോഡൽ സംസ്ഥാനത്ത് മറ്റിടങ്ങളിലും?

ചൂർണിക്കരയിൽ വ്യാജരേഖ ചമച്ച് വയൽ നികത്താൻ ശ്രമിച്ചതിന് സമാനമായി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെട്ടിരിക്കാമെന്ന് സംശയം. ചൂർണിക്കര വ്യാജരേഖ കേസ് സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണമാണ് ഇത്തരമൊരു അനുമാനത്തിൽ വിജിലൻസിനെ എത്തിച്ചിട്ടുള്ളത്. ചൂർണിക്കര മാതൃകയിൽ വ്യാപകമായ ക്രമക്കേട് നടന്നുവോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്  അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. വിജിലൻസ് ഐജി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാവും അന്വേഷിക്കുക. എറണാകുളം വിജിലൻസ് എസ്‌പി കാർത്തിക്കിനാണ് അന്വേഷണചുമതല. എസ്‌പി കെ. ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ നടത്തും.