ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെയുള്ള ഗൂ​ഢാ​ലോ​ച​നയില്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ്ക്കെ​തി​രാ​യ ജീവനക്കാരിയുടെ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ സു​പ്രീം കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക്കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള സ​മി​തി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക്കു പി​ന്നി​ല്‍ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നു അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ത്സ​വ് ബെ​യി​ന്‍ അ​റി​യി​ച്ച​തു പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ജ​സ്റ്റീ​സ് പ​ട്നാ​യി​ക്കി​ന്‍റെ മേ​ല്‍​നോ​ട്ട സ​മി​തി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ, ഐ​ബി, ഡ​ല്‍​ഹി പോ​ലീ​സ് എ​ന്നി​വ​ര്‍ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശ​മു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സീ​ല്‍​വെ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നു​ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.