ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ആരോപണം: അഭിഭാഷകന്‍ തെളിവ് നല്‍കി; വിധി രണ്ടുമണിക്ക്‌

ന്യൂഡല്‍ഹി:   ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ആരോപണത്തില്‍ അഭിഭാഷകന്‍ തെളിവ് നല്‍കി.  മുദ്രവച്ച കവറിലാണ് ഉത്സവ് സിങ് ബൈന്‍സ് രേഖകള്‍ നല്‍കിയത് . ഗൂഢാലോചനക്കാരുള്‍പെടെ തന്നെ സമീപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

പേരുകള്‍  കൈമാറില്ലെന്ന അഭിഭാഷകന്റെ നിലപാടിനെ അറ്റോര്‍ണി ജനറല്‍  എതിര്‍ത്തു. ലൈംഗിക ആരോപണ പരാതിയും ഗൂഢാലോചനയും ഒരുമിച്ചന്വേഷിക്കണമെന്ന് അഭിഭാഷക ഇന്ദിരാ ജെയ്സിങ് ആവശ്യപ്പെട്ടു.