ചിലന്തി വിഷമേറ്റാല്‍…

ചിലന്തിയുടെ കടിയേറ്റ് സൂപ്പര്‍ ഹീറോയായി മാറിയ സ്‌പൈഡര്‍മാന്‍ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ചിലന്തിയുടെ കടിയേറ്റാല്‍ സൂപ്പര്‍ പവറുകള്‍ക്ക് പകരം മുട്ടന്‍ പണിയാകും കിട്ടുക.

വിഷമുള്ളതും വിഷമില്ലാത്തതുമായ ചിലന്തികളില്‍ ഉണ്ട്. ചിലന്തി വിഷം ത്വക്കില്‍ സങ്കീര്‍ണാമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചികില്‍സ ലഭ്യമാണെങ്കിലും ഇത് പൂര്‍ണമായും ഭേദമാവാന്‍ ഏറെക്കാലം വേണ്ടിവരും.

ചിലന്തി വിഷമേറ്റത് വളരെ പെട്ടെന്ന് ശരീരത്തില്‍ പ്രത്യക്ഷപ്പെടണമെന്നില്ല. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം തടിപ്പുകളായോ ചൊറിച്ചിലായോ പാടുകളായോ ആകും പ്രത്യക്ഷപ്പെടുക.

ചിലന്തിയുടെ കടിയേറ്റാല്‍ ആദ്യം തന്നെ കടിയേറ്റ ഭാഗത്ത് തുളസിയും പച്ചമഞ്ഞളും അരച്ചിടണം. പച്ചമഞ്ഞള്‍ വിഷാംശം ഇല്ലാതാക്കുന്നതിന് പറ്റിയ മരുന്നാണ്.

എന്നാല്‍ കടിയേറ്റ് കുറച്ചധികം സമയമായെങ്കില്‍ പച്ചമഞ്ഞള്‍ പുരട്ടുന്നതില്‍ കാര്യമില്ല. വിഷം ഉള്ളിലെത്തിയെന്ന് മനസ്സിലായാല്‍ ആര്യവേപ്പ്, തുളസി, വില്വാദി ഗുളിക എന്നിവ പച്ചമഞ്ഞളിന്റെ നീരിനൊപ്പം ചേര്‍ത്തരച്ച് വെറും വയറ്റില്‍ കഴിക്കുക. അതിനൊപ്പം തന്നെ ഈ മരുന്ന് കടിയേറ്റ ഭാഗത്തും പുരട്ടാം.

വില്വാദി ഗുളിക ജീരകവെള്ളത്തിനൊപ്പം കുടിക്കണം. ഗുളിക തുളസിനീരിനൊപ്പം കടിയേറ്റ ഭാഗത്ത് പുരട്ടുകയും ചെയ്യണം.