ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസുകാരന്‍;മറുപടിയുമായി കോടിയേരി

തിരുവനന്തപുരം: കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി  മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സ്വാമി ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. വോട്ട് തന്നില്ലങ്കിൽ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജിനേ പോലെ ചിദാനന്ദ പുരി എന്നാണ് ശപിക്കാൻ പോകുന്നതെന്നും കോടിയേരി ചോദിച്ചു