ചിതറ കൊലപാതകം ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

കൊല്ലം: കൊല്ലം ചിതറ ബഷീറിനെ കൊന്നത് ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലെന്ന് പൊലീസ്. പ്രതി ഷാജഹാന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരില്‍ ബഷീറും ഷാജഹാനും തമ്മില്‍ അടിപിടിയുണ്ടായി. ഈ വിരോധത്തിലാണ് ബഷീറിനെ വീട്ടിലെത്തി കുത്തിവീഴ്ത്തിയത്. കുത്തുമ്പോള്‍ ‘കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും’ എന്നും പറഞ്ഞെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.