ചിക്കൻ ലിവർ സോയ ചങ്ക്സ്സ് വരട്ടിയത്

ധന്യ രൂപേഷ്

ചേരുവകൾ

1. ചിക്കൻ ലിവർ – 1/4 kg
2. സോയചങ്ക്സ് – 1കപ്പ്
3. ഉളളി_2എണ്ണം
4. പച്ചമുളക് – 3എണ്ണം
5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് _1സ്പൂൺ
6. മഞ്ഞൾപൊടി – 1/4സ്പൂൺ
7. മുളക് പൊടി _1/2സ്പൂൺ
8. കുരുമുളക് – 1 സ്പൂൺ
9. മല്ലിപ്പൊടി – 1/2സ്പൂൺ
10. ഗരംമസാല 1/2സ്പൂൺ
11. കറിവേപ്പില – ഒരു പിടി
12.ഉപ്പ് – പാകത്തിന്
13.ഓയിൽ _ 2or 3സ്പൂൺ
14. നാരങ്ങ നീര് – 2സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം സോയചങ്ക്സ് ചൂടുവെളളത്തിൽ കുതിർത്ത് നന്നായി പിഴിഞ്ഞു ഉപ്പും, കുറച്ചു മുളകുപൊടിയും, നാരങ്ങ നീരും ഒപ്പം ചിക്കൻ ലിവറും ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത് മാറ്റി വെക്കുക. അതിനു ശേഷം
ഒരു ചീനച്ചട്ടിയോ അടിക്കടിയുള്ള പാനോ എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കുക. പാൻ ചൂടാകുമ്പോൾ അതിലേയ്ക്ക് എണ്ണ ഒഴിച്ച് അതിൽ ഉള്ളി ഇട്ട് അത് ബ്രൗൺ നിറം ആകുന്നുത് വരെ വഴറ്റുക. അതിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും , ഉപ്പും ചേർത്തു നന്നായി ഇളക്കുക. തുടർന്ന് തീയ് മീഡിയം ഫ്ലേമിലാക്കി എല്ലാ പൊടികളും ചേർത്തു നന്നായി ഇളക്കുക.
ശേഷം നേരത്തെ മിക്സ് ചെയ്ത് വച്ചിരിക്കുന്ന ലിവറു സോയചങ്ക്സും ചേർത്തു നന്നായി ഇളക്കി അടച്ചു വച്ച് വേവിക്കാം.
നന്നായി വരട്ടിയതിനുശേഷം തീ ഓഫ് ചെയ്യാം.. കറി റെഡി. ഇത്
ചപ്പാത്തിയുടെയോ ചോറിന്റെയോ കൂടെ ചേർത്ത് ചൂടോടെ കഴിക്കാം..