ചിക്കൻ തവ ഫ്രൈ

ധന്യ രൂപേഷ് ( Dhania’s Kitchen )

ചേരുവകൾ

1. ചിക്കൻ _1/2 കിലോഗ്രാം
2. മഞ്ഞൾപൊടി _1/2സ്പൂൺ
3. മുളകുപൊടി -1സ്പൂൺ
4. മല്ലിപ്പൊടി_1സ്പൂൺ
5. കുരുമുളക് പൊടി _1/4സ്പൂൺ
6. ഉപ്പ് – പാകത്തിന്
7. നാരങ്ങാ നീര്- 2സ്പൂൺ
8. കറിവേപ്പില – ഒരു തണ്ട്
9. എണ്ണ – 2സ്പൂൺ

തയ്യാറാക്കുന്ന വിധം

വളരെ കുറച്ച്‌ ചേരുവകൾ ചേർത്തു ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റിയായ നാടൻ സ്റ്റൈലിലുള്ള (Shallow fry) ചിക്കൻ തവ ഫ്രൈ.

1 മുതൽ 7വരെയുളള ചേരുവകൾ നന്നായി യോജിപ്പിച്ച് 1/2മണിക്കൂറിനുശേഷം രണ്ട് സ്പൂൺ എണ്ണ ഒഴിച്ച് ദോശകല്ലിൽ (തവ) പൊരിച്ചെടുക്കാം. ആദ്യം ഒരു സൈഡ് നന്നായി മൊരിഞ്ഞതിനുശേഷം കുറച്ചു കറിവേപ്പിലയും മീതെ വിതറി കൊടുക്കാം ശേഷം, തിരിച്ചിട്ട് മറുവശം
മീഡിയം തീയിൽ പൊരിച്ചെടുക്കാം. നല്ല ടേസ്റ്റിയായ തവചിക്കൻ ഫ്രൈ റെഡി.