ചാമ്പ്യന്‍സ്‌ ലീഗ്: യുവന്റസ് ക്വാർട്ടറില്‍; റൊണാള്‍ഡോയ്ക്ക് ഹാട്രിക്

ടൂ​റി​ന്‍: ചാമ്പ്യന്‍സ്‌ ലീഗ് ഫുട്ബോളില്‍ യുവന്റസും, മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാർട്ടറില്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ അത്‌ലറ്റിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. മറ്റൊരു പ്രീ ക്വാട്ടറില്‍‌ ഷാ‍‍ല്‍ക്കയെ ഗോള്‍ മഴയില്‍ മുക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുെട ക്വാട്ടര്‍ പ്രവേശം രണ്ടാം പാദത്തില്‍ എതിരില്ലാത്ത എഴ് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.