ചാന്ദ്രയാൻ-2 അടുത്തമാസം;പേടകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട്‌ ഐ.എസ്.ആര്‍.ഒ

ബെംഗളൂരു:  ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ-2 അടുത്തമാസം. ചന്ദ്രയാന്‍ രണ്ടിന്റെ  ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ  പുറത്തുവിട്ടു. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന  ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും വിധമാണ് ദൗത്യം.

മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാൻ രണ്ടാം ദൗത്യത്തിലുള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ. ലാൻഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്‍റെ പേര് വിക്രം എന്നാണ്.  ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല.

കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാൻ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.