ചാംപ്യന്‍സ് ലീഗ്: പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ലണ്ടൻ : ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ മാമാങ്കത്തിന്റെ അവസാന പതിനാറ് ടീമുകളുടെ പോരിന് ഇന്ന് തുടക്കമാകും. ഈ സീസണില്‍ ആരായിരിക്കും യൂറോപ്യന്‍ ചാംപ്യന്‍മാരെന്നറിയുന്നതിനുള്ള ചാംപ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ് ഇംഗ്ലീഷ് പടക്കുതിരകളായ ടോട്ടന്‍ഹാമിനെ നേരിടുന്നതോടെയാണ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദങ്ങള്‍ക്ക് തുടക്കമാവുക. ഇന്ന് രാത്രി 1.30നാണ് മത്സരം.

നാളെ രാത്രിയാണ് ടൂര്‍ണമെന്റിലെ ക്ലാസിക്ക് പോരാട്ടങ്ങളിലൊന്നാകുമെന്ന് വിലയിരുത്തുന്ന റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം. റൊണാള്‍ഡോ-നെയ്മര്‍ പോരാട്ടമാകും ഇതെന്നാണ് വിലയിരുത്തലുകള്‍. പോര്‍ച്ചുഗീസ് ക്ലബ്ബ് എഫ്‌സി
പോര്‍ട്ടോ-ലിവര്‍പൂള്‍ പോരാണ് ഈ സമയത്ത് നടക്കുന്ന രണ്ടാം മത്സരം.

ഫെബ്രുവരി 21നാണ് ചെല്‍സി-ബാഴ്സലോണ പോരാട്ടം. ഇതേസമയം തന്നെ ബയേണ്‍ മ്യൂണിക്ക് ബെസ്കിറ്റാസിനെ നേരിടും.