ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മാതാവായ ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹ കമ്മിറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ബിജോയ് ചന്ദ്രന്‍. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

‘വികടകുമാരന്‍’ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി ബിജോയ് നിര്‍മിച്ചത്. ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്.