ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം; ബിഷപ്സ് ഹൗസിന് മുന്നിൽ ധര്‍ണ നടത്തുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ വൈകുന്നതിനെതിരെയും സീറോ മലബാർ സഭയിൽ നടക്കുന്ന അപമാനകരമായ പ്രവർത്തനങ്ങൾക്കെതിരെയും പ്രതിഷേധവുമായി ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍.

ചർച്ച് ആക്ട് നടപ്പാക്കി സഭാ തർക്കങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ആക്ഷൻ കൗൺസിൽ ജൂലൈ 13 ശനിയാഴ്ച രാവിലെ 10 :30ന് എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. ബോറിസ് പോൾ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ക്രൈസ്തവ സഭകൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധികളിലാണെന്നും  സഭാ നേതൃത്വങ്ങളും പുരോഹിതരും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി ക്രൈസ്തവർക്ക് അപമാനമുണ്ടാക്കുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.