ചരിത്രമെഴുതി ഇന്ത്യ; അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സ് ജയം, പരമ്പര


പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ വിജയം നേടിയതോടെ ചരിത്രത്തിലാദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടി. ജയിക്കാന്‍ 275 റണ്‍സെടുക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 201 റണ്‍സിന് പുറത്താവുകയായിരുന്നു. 42.2 ഓവറിലാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. ഹാഷിം അംല 71 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തിരുന്നു. രോഹിത് 115 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ് ലി 36ഉം ഓപ്പണര്‍ ശിഖര്‍ ധവാന്‍ 34ഉം റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 30 റണ്‍സ് നേടി.

ആറ് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 4-1ന് മുന്നിലാണ്. അവസാന ഏകദിനം ഫെബ്രുവരി 16ന് സെഞ്ചൂറിയനില്‍ നടക്കും.