ചരിത്രം കുറിച്ച് ഫ്‌ളൈറ്റ് ലെഫ്റ്റനെന്റ് മോഹനാ സിംങ്

ഡല്‍ഹി: വ്യോമസേനയില്‍ ചരിത്രം കുറിച്ച് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മോഹനാ സിങ്.ഹോക്ക് യുദ്ധ വിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് എന്ന് ബഹുമതിയാണ് മോഹന സ്വന്തമാക്കിയത്. പശ്ചിംബംഗാളിലെ കാലൈക്കുണ്ട വ്യോമസേനാ താവളത്തിലായിരുന്നു മോഹനയുടെ പ്രകടനം.

2016 ല്‍ വ്യോമസേനയുടെ പോരാട്ടത്തില്‍ പങ്കെടുത്ത മൂന്നു വനിതകളില്‍ ഒരാളാണ് മോഹന സിങ്.ഇതിമു മുന്‍പും നിരവധി പരിശീലന ദൗത്യങ്ങള്‍ മോഹന എറ്റെടുത്തു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹോക്ക് എം കെ 132 ജറ്റ് വിമാനം 380 മണിക്കൂര്‍ പറത്തിയ പരിചയമുണ്ട് മോഹനയ്ക്ക്.

2016 ലാണ് മോഹന സിങ്, ഭാവനാ കാന്ത്, അവനി ചതുര്‍വേദി എന്നീ മൂന്നു വനിതകള്‍ യുദ്ധവിമാനത്തിന്റെ പൈലറ്റുമാരായി എത്തിയത്. ഭാവനാകാന്ത് മിഗ് 21 ബൈസണ്‍ യുദ്ധവിമാനം പകല്‍ പറത്തിയ ആദ്യ വനിതയാണ്.യുദ്ധവിമാനം ഒറ്റക്കു പറത്തിയ ആദ്യ വനിതയാണ് അവനി ചതുര്‍വേദി.