ചന്ദ്രബാബു നായിഡുവിനെ തുറങ്കലിൽ അടക്കും : ബിജെപി ദേശീയ സെക്രട്ടറി

വിജയവാഡ : ചന്ദ്രബാബു നായിഡു രണ്ടു വർഷത്തിനുള്ളിൽ ജയിലിലാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍. ചന്ദ്രബാബു നടത്തിയ അഴിമതികൾ വെളിച്ചത്ത് കൊണ്ടുവരും, ടിഡിപി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വലിയ അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ അംഗത്വവിതരണപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹര്‍ റെഡ്ഡി ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്രത്തിന് നല്‍കണമെന്ന് സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു.