ചന്ദ്രനിലെ കാലുകുത്തൽ: ചില വസ്തുതകൾ

ഋഷി ദാസ്. എസ്സ്

1969 ൽ മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയെന്നും പത്തിലധികം മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയെന്നും ലോകം അംഗീകരിക്കുന്ന വസ്തുതയാണ് . എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ഈ വസ്തുതയെ അംഗീകരിക്കുന്നില്ല. US ൽ പോലും ചെറുതല്ലാത്ത ഒരു ന്യൂനപക്ഷം ചാന്ദ്രയാത്രകൾ ഒരു തട്ടിപ്പായിരുന്നു എന്ന ഉറച്ചു വിശ്വസിക്കുന്നു .

സ്വന്തം ബോധ്യങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ട് . എന്നാലും ചാന്ദ്രയാത്രയെന്ന സത്യം അടിവരയിട്ടുറപ്പിക്കുന്ന ചില വസ്തുതകൾ ഉണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്.

Image result for ചാന്ദ്രയാത്ര

1. ശീതയുദ്ധകാലത്താണ് അമേരിക്കക്കാർ ചന്ദ്രനിൽ ഇറങ്ങുന്നത് . അക്കാലത്തു സോവ്യറ്റ് യൂണിയനും ചന്ദ്രനിൽ ആദ്യം മനുഷ്യനെ ഇറക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു .

അമേരിക്കൻ ചാന്ദ്ര ദൗത്യം ഒരു തട്ടിപ്പായിരുന്നു വെങ്കിൽ സോവ്യറ്റ് യൂണിയൻ അത് ഉറക്കെ തന്നെ വിളിച്ചു പറയുമായിരുന്നു . അതിന്റെ സത്യാവസ്ഥ മനസിലാക്കാനുളള എല്ലാ ഉപാധികളും അന്ന് സോവ്യറ്റ് യൂണിയന്റെ പക്കൽ ഉണ്ടായിരുന്നു .

2. 3000 ടണ്ണിലേറെ ഭാരമുള്ള സാറ്റേൺ V എന്ന വിക്ഷേപണ വാഹനം ഫ്ലോറിഡയിലെ കേപ്പ് കാനാവരലിൽ നിന്നും ഉയർന്നു പൊങ്ങുന്നത് ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ് . അതിലെ ചാന്ദ്രപേടകത്തിലേക്ക് മനുഷ്യർ കയറുന്നതിനു അനേകർ സാക്ഷിയാണ് . അത്തരം ഒരു വിക്ഷേപണ വാഹനം വലിയ പണച്ചെലവിൽ നിർമിച്ചു ഒരു തട്ടിപ്പുനടത്തുക എന്നത് പ്രായോഗികമായി സംഭാവ്യം അല്ല.

Image result for moon landing

3 .1969 കാലഘട്ടം പാശ്ചാത്യ ലോകത്തു ടെലിവിഷൻ സാങ്കേതിക വിദ്യയുടെ പുഷ്കല കാലമായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നതും ലൂണാർ മൊഡ്യൂളിലേക്ക് തിരിച്ചു കയറുന്നതുമൊക്കെ കോടിക്കണക്കിനാളുകൾ വീട്ടിലിരുന്നു തന്നെ ടെലിവിഷൻ സ്‌ക്രീനിൽ കാണുകയുണ്ടായി .

4. ചന്ദ്രനിൽ പോയവർ തങ്ങൾ ചന്ദ്രനിൽ ഇറങ്ങി എന്ന് ഉറപ്പിച്ചു തന്നെ പറയുന്നു . മനുഷ്യന്റെ സാക്ഷ്യപ്പെടുത്തലിനു അതിന്റേതായ വിലയുണ്ട് .

5 . ചാന്ദ്രയാത്രയുടെ വസ്തുതകൾ ബിരുദ തലത്തിൽ ഗണിതവും ഭൗതിക ശാസ്ത്രവും ശരിക്ക് പഠിച്ചവർക്ക് കണക്കു കൂട്ടാവുന്നതേയുളൂ .