‘ഗൺ ഡാൻസർ’എംഎൽഎയെ ബിജെപി പുറത്താക്കി

ഉത്തരാഖണ്ഡ്:കയ്യിൽ തോക്കും മദ്യവുമായി നൃത്തം ചെയ്‌ത ഉത്തരാഖണ്ഡ് എംഎൽഎയെ ബിജെപിയിൽ നിന്ന് പുറത്താക്കി.ഉത്തരാഖണ്ഡ് എം.എല്‍.എയായ പ്രണവ് സിങ് ചാംപിയനെയാണ് പാര്‍ട്ടി പുറത്താക്കിയത്.

തോക്കുമായി നൃത്തം ചെയ്യുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.മാധ്യമപ്രവർത്തകെ വധിക്കും എന്ന് പറഞ്ഞതിന് പാർട്ടി പ്രണവിനെ സസ്‌പെൻഡ് ചെയ്തിരുന്നു.തന്നെപോലെ ഇത് പോലെ ഇങ്ങനെ നൃത്തം ചെയ്യാൻ ഉത്തരാഖണ്ഡിൽ മാത്രമല്ല ഇന്ത്യയിൽ പോലും ആരുമില്ല എന്ന് അനുയായികളോട് പറഞ്ഞു കൊണ്ടാണ് പ്രണവ് തോക്കുമായി നൃത്തം ചെയ്‍തത്.