ഗൗ​തം ഗം​ഭീ​ര്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു വി​ര​മി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ഗൗ​തം ഗം​ഭീ​ര്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍​നി​ന്നു വി​ര​മി​ച്ചു. ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഗം​ഭീ​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത ദി​വ​സം ഫി​റോ​സ് ഷാ ​കോ​ട്ല​യി​ല്‍ ന​ട​ക്കു​ന്ന ആ​ന്ധ്ര​യ്ക്കെ​തി​രാ​യ ര​ഞ്ജി മ​ത്സ​രം ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​യി 58 ടെ​സ്റ്റു​ക​ളും 147 ഏ​ക​ദി​ന​ങ്ങ​ളും 37 ട്വ​ന്‍റി മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ഗം​ഭീ​ര്‍. ര​ണ്ടു ലോ​ക​ക​പ്പു​ക​ള്‍ നേ​ടി​യ ടീ​മി​ല്‍ ഗം​ഭീ​ര്‍ അം​ഗ​മാ​യി​രു​ന്നു- 2007-ല്‍ ​ട്വ​ന്‍റി 20 ലോ​ക​ക​പ്പും 2011-ല്‍ ​ഏ​ക​ദി​ന ലോ​ക​ക​പ്പും. 154 ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 4217 റ​ണ്‍​സും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഡ​ല്‍​ഹി ഡെ​യ​ര്‍ ഡെ​വി​ള്‍​ഡ് ടീ​മി​ല്‍​നി​ന്ന് ഗം​ഭീ​റി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ഗം​ഭീ​ര്‍ ഇ​ന്ത്യ​ന്‍ ടീ​മി​നു പു​റ​ത്താ​ണ്.

അ​ടു​ത്തി​ടെ ഡ​ല്‍​ഹി ര​ഞ്ജി ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​വാ​യി​രു​ന്നു.