ഗൗരി നേഘയുടെ മരണം: അധ്യാപകരെ തിരിച്ചടുത്തത് തെറ്റെന്ന്‌ ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്‌

കൊല്ലം: ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചടുത്തത് തെറ്റെന്ന് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്‌റ്. സ്വയം വിരമിക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജ്‌മെന്‌റ് ഡിഡിഇയ്ക്ക് കത്ത്‌ നല്‍കി.

നേരത്തെ പ്രിന്‍സിപ്പളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിഇ മാനേജ്‌മെന്‌റിന് നോട്ടീസയച്ചിരുന്നു. അധ്യാപകരെ തിരിച്ചടുത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് ഡിഡിഇ മാനേജ്‌മെന്റിനെതിരെ ഉന്നയിച്ചിരുന്നത്.
അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതും അതിന്‌റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഇത് സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്നായിരുന്നു ഡിഡിഇ പറഞ്ഞത്‌.