ഗ്രീൻ ചിക്കൻ ഫ്രൈ

ഫാസില മുസ്തഫ

ചേരുവകൾ

ചിക്കൻ -1 കിലോഗ്രാം
മല്ലിയില -1 കപ്പ്
പുതിനയില -അര കപ്പ്
തൈര് – 1 സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്,
മഞ്ഞൾ പൊടി, മുളക് പൊടി- കാൽ ടീസ്പൂൺ
കുരുമുളക് പൊടി – ഒന്നര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മല്ലിയില, പുതിനയില എന്നിവ കുറച്ച്‌ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക . ഇങ്ങനെ അരച്ചെടുത്ത മിശ്രിതത്തോടൊപ്പം ബാക്കി ചേരുവകൾ കൂടി ചേർത്ത് അരച്ചെടുക്കുക.

ഇങ്ങനെ കിട്ടുന്ന അരപ്പ് ചിക്കനിൽ നന്നായി പുരട്ടി 3 മണിക്കൂർ ഫ്രഡ്ജിൽ വെക്കുക .
ശേഷം ഓയിലിൽ ഫ്രൈ ചെയ്ത് എടുക്കുക.