ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റം മാനദണ്ഡങ്ങൾ ലംഘിച്ച് : കെ.ജി.ഒ.യു.

ശ്രീകണ്ഠപുരം : സംസ്ഥാനത്തെ 252 ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റം  ഇതുവരെ പുലർത്തിപ്പോന്ന എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ് അഡീഷണൽ ഡയറക്ടർ കഴിഞ്ഞ 10 ന് പുറപ്പെടുവിച്ച ഉത്തരവെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി ആരോപിച്ചു.

പഞ്ചായത്തു വകുപ്പിൽ ഈ വർഷം പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ക്യൂ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും നിലവിലുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയിരിക്കുന്നതെന്നും ഈ നടപടി പ്രതിക്ഷേധാർഹമാണന്നും യോഗം അഭിപ്രായപ്പെട്ടു.

സെക്രട്ടറിമാർ അപേക്ഷിച്ച സ്ഥലങ്ങളിലേക്ക് മാറ്റം നൽകാതെ മറ്റു സ്ഥലങ്ങളിൽ നിയമനം നൽകുകയും  ഉദ്യോഗസ്ഥരുടെ  അപേക്ഷ പ്രകാരമാണ് നിയമനമെന്ന് ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നതും നടപടി വിരുദ്ധമാണന്ന് യോഗം അഭിപ്രായപ്പെട്ടു. ഇടത് പക്ഷ സർവ്വീസ് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് അവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് നിയമനം നൽകുകയും അതിനു വേണ്ടി മറ്റു സംഘടനയിലുള്ള ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് മാറ്റി  നിയമിക്കുകയും ചെയ്തിട്ടിട്ടുണ്ടന്നും അഡീഷണൽ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് രാഷട്രീയ പ്രേരിതവുമാണന്ന് കെ.ജി.ഒ യു. ആരോപിച്ചു.

അന്യായമായ കീഴ്വഴക്കങ്ങൾ സൃഷ്ടിച് ഭരണാനുകൂല സംഘടനയിലെ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുകയും മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്ന വകുപ്പ്  മേധാവികളുടെ  നടപടികൾക്കെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുവാനും പ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആണ് യോഗം കെ.ജി.ഒ.യു. യോഗം തീരുമാനിച്ചു.