ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ പേനിയര്‍ സൊലൂഷന്‍സ് ഏറ്റെടുക്കുന്നു

ഹൈദരാബാദ് : പ്രമുഖ പേയ്മെന്‍റ് പ്രോസസ് കമ്പനിയായ ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഹൈദരാബാദ് ആസ്ഥാനമായുള്ള പേനിയര്‍ സൊലൂഷന്‍സ് ഏറ്റെടുക്കുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ ആഗോള സാമ്പത്തിക പരിഹാര ദായകരാണ്.

ഈ ഏറ്റെടുക്കലിലൂടെ പേനിയറിന്‍റെ ബിസിനസ് ഇന്ത്യയില്‍ നിന്നും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് അടക്കമുള്ള 16 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ പേയ്മെന്‍റ് സൊല്യൂഷന്‍ പ്ലാറ്റ് ഫോമുകളില്‍ ഒന്നായി പേനിയര്‍ മാറും. പേനിയര്‍ ഇപ്പോള്‍ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്.

സുരക്ഷിതവും ലളിതവുമായ പേനിയര്‍, ഇന്ത്യന്‍ പേയ്മെന്‍റ് രംഗത്ത് അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. ഗോസ്വിഫുമായുള്ള ബന്ധത്തിലൂടെ, തെക്കുകിഴക്കന്‍ ഏഷ്യ, സി ഐ എസ്, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബാങ്കുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ആഗോള വിപണിയില്‍ വിജയം ആവര്‍ത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് പേനിയര്‍ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ പ്രഭു റാം പറഞ്ഞു.

ഗോസ്വിഫിനെ പേനിയര്‍ ഏറ്റെടുക്കുന്നതോടെ, ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ പെയ്മെന്‍റ് തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ സാധിക്കും. പേനിയറിന്‍റെ അനുഭവസമ്പത്തും നൂതന സംവിധാനങ്ങളും തങ്ങളുടെ ഇടപാടുകാര്‍ക്ക് വലിയ മൂല്യം പകര്‍ന്നു നല്‍കുകയും വളര്‍ച്ച ആവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന് ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ സി ഇ ഒ മാര്‍ക്ക് പാട്രിക്കും പറഞ്ഞു.