ഗോവയില്‍ ബിജെപിയിൽ ചേർന്ന എംഎല്‍എമാര്‍ ഇന്ന് അമിത് ഷായെ കാണും

പനാജി:  കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ്സിന്റെ പത്ത് എം എൽ എമാർ ബിജെപിയിൽ ചേർന്നു. സ്പീക്കറെ കണ്ട് കത്തു നൽകിയ ഇവർ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും.

പ്രതിപക്ഷ നേതാവ്  ചന്ദ്രകാന്ത് കാവേൽക്കറിന്‍റെ നേതൃത്വത്തിലാണ് 10 എംഎൽഎമാർ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ്‌ വിട്ടതായി കത്ത് നൽകിയത്.മുഖ്യമന്ത്രി പ്രമോദ് സാവനത്തിനൊപ്പം എത്തിയായിരുന്നു കൂടിക്കാഴ്ച്ച.

ഗോവയുടെ വികസനത്തിനായി കോണ്‍ഗ്രസ്‌ ഒന്നും ചെയ്തില്ല എന്നും ഭരണം പിടിക്കാനുള്ള അവസരം പലപ്പോഴായി മുതിർന്ന നേതാക്കൾ കളഞ്ഞു കുളിച്ചെന്നും ആണ് ആരോപണം. മൂന്നിൽ രണ്ട് എംഎൽഎമാർ പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽ വിഷയം വരില്ല. മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കി.