ഗോഡ്‍സെയെ പ്രകീര്‍ത്തിച്ച്‌ ബിജെപി, ആര്‍എസ്‌എസ് നേതാക്കളെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‍സെയെ പ്രകീര്‍ത്തിച്ച ബിജെപി, ആര്‍എസ്‌എസ് നേതാക്കളെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി, ആര്‍എസ്‌എസ് നേതാക്കള്‍ ഗോഡ്-കെ സ്നേഹികളല്ല (ദൈവസ്നേഹികളല്ല) ഗോഡ്-സെ സ്നേഹികളാണെന്ന് ബോധ്യപ്പെട്ടുവെന്ന് രാഹുല്‍ പരിഹസിച്ചു.

സംഭവം വിവാദമായതോടെ പ്രഗ്യാസിംഗ് പരാമര്‍ശം പിന്‍വലിച്ചെങ്കിലും പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി. മഹാത്മാഗാന്ധിയുടെ ഘാതകനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പരാമര്‍ശം അന്താരാഷ്ട്രതലത്തില്‍ ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചിട്ടുണ്ട്.