ഗോഡ്‌സെയെ പിന്തുണച്ച് അലി അക്ബറിന്റെ കുറിപ്പ്‌; രോഷം

മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച് സംവിധായകന്‍ അലി അക്ബര്‍. ഫെയ്‌സ്ബുക്കില്‍ ഗോഡ്‌സെ അനുകൂല പോസ്റ്റിട്ടിരിക്കുകയാണ് അലി അക്ബര്‍.
‘ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷേ ഗോഡ്‌സയെ കുറിച്ച്‌ മിണ്ടിപ്പോവരുത്’-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയാണെന്ന നടന്‍ കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അലി അക്ബറിന്റെ പോസ്റ്റ്‌. അതേസമയം പോസ്റ്റിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. അലി അക്ബര്‍ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നുമുളള ആവശ്യവും ഉയരുന്നുണ്ട്.

പോസ്റ്റിന് താഴെ വിമര്‍ശനമായി വന്ന കമന്റുകള്‍ക്ക് മറുപടിയായി ഗോഡ്‌സെയെ തൂക്കി കൊല്ലരുത് എന്ന് പറഞ്ഞതിന് ഗാന്ധിജിയുടെ രണ്ടു മക്കളെ രാജ്യദ്രോഹികളാക്കുമോ എന്ന ചോദ്യവും അലി അക്ബര്‍ ഉന്നയിക്കുന്നു.