ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നീ ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

 


ന്യൂഡല്‍ഹി: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 ബജറ്റില്‍ ഈ പദ്ധതിയെ കുറിച്ച് വ്യക്തമായ സൂചനയുണ്ട്.

ആദായ നികുതി നിയമത്തിലെ ഒമ്പതാം അനുച്ഛേദം ഭേദഗതി ചെയ്ത് ഇന്ത്യയില്‍ ഉപയോക്താക്കള്‍ ഉള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ കമ്പനികളെ നികുതി സമ്പ്രദായത്തിന് കീഴിലേക്ക് കൊണ്ടുവന്നതിന് സമാനമായ നടപടിയായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. ഒരു രാജ്യവും ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചിട്ടില്ല. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വലിയ കമ്പനികളെ മാത്രമല്ല ‘ഇന്റര്‍നെറ്റ് ഡ്രിവണ്‍’ വിഭാഗത്തില്‍ ബിസിനസ് നടത്തുന്ന എല്ലാ കമ്പനികളെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും. ഇന്ത്യയില്‍ നേരിട്ട് സാന്നിധ്യമില്ലാതെയാണ് ഇത്തരം കമ്പനികള്‍ ഇന്തയില്‍ നിന്ന് വരുമാനം നേടുന്നത്. ഇന്ത്യയില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.