ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തി സിസിഐ

ന്യൂഡല്‍ഹി:ഗൂഗിളിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 136 കോടി രൂപ പിഴ ചുമത്തി. ബിസിനസിന് ചേരാത്ത മാര്‍ഗങ്ങലിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി.

ഗൂഗിളിനെതിരേ 2012ല്‍ കണ്‍സ്യൂമര്‍ യൂണിറ്റി ആന്റ് ട്രസ്റ്റ് സൊസൈറ്റി, മാട്രിമോണി ഡോട് കോം എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്.