താ​യ്‌ ഗു​ഹ​യി​ല്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളും ഫുട്ബാള്‍ പരിശീലകനും ആശുപത്രി വിട്ടു

ബാങ്കോക്ക്:  താം ​ലു​വാ​ങ്​ ​ഗു​ഹ​യി​ല്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും ഫുട്ബാള്‍ പരിശീലകനും ആശുപത്രി വിട്ടു.18 ദി​വ​സ​ത്തെ ഗു​ഹാ​വാ​സ​ത്തി​നു​ ശേ​ഷം ര​ക്ഷ​പ്പെ​ട്ട ‘വൈ​ല്‍​ഡ്​ ബോ​ര്‍​സ്​’ ടീം ​അം​ഗ​ങ്ങ​ളാ​യ 12 കു​ട്ടി​ക​ളു​ടെ​യും കോ​ച്ചി​​ന്‍റെയും ആ​രോ​ഗ്യ നി​ല​യി​ല്‍ അ​ധി​കൃ​ത​ര്‍ തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യിരുന്നു. കു​ടും​ബ​ത്തി​​ന്‍റെയും മാ​താ​പി​താ​ക്ക​ളു​ടെ​യും കൂ​ടെ കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട കു​ട്ടി​ക​ളോ​ട്​ മാ​ധ്യ​മ​ങ്ങ​ളി​ല്‍​ നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

16 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള ഫു​ട്‌​ബാ​ള്‍ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളും അ​വ​രു​ടെ പ​രി​ശീ​ല​ക​നു​മ​ട​ക്കം 13 പേ​ര്‍ ക​ന​ത്ത മ​ഴ​യെ​യും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ര്‍ന്ന് ജൂ​ണ്‍ 23നാ​ണ്​ ഗു​ഹ​യി​ല്‍ കു​ടു​ങ്ങി​യ​ത്. മ​ല​വെ​ള്ള​പാ​ച്ചി​ലി​ല്‍ ഗു​ഹാ​ക​വാ​ടം വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞ്​ മൂ​ടാ​ന്‍ അ​ധി​കം സ​മ​യം വേ​ണ്ടി ​വ​ന്നി​ല്ല. ഗു​ഹ​ക്കു​ള്ളി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍ ര​ക്ഷാ​മാ​ര്‍​ഗം തേ​ടി പി​ന്നോ​ട്ട്​ വ​ലി​ഞ്ഞു. ഗു​ഹ​ക്ക്​ നാ​ലു കിലോ ​മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ കു​ട്ടി​ക​ളും കോ​ച്ചും അ​ങ്ങ​നെ​യാ​ണ്​ അ​ക​പ്പെ​ട്ട​ത്.വി​ദേ​ശ​ത്തു​ നി​ന്നു​ള്ള സ്‌​കൂ​ബാ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും അ​ഞ്ച് താ​യ്‌​ല​ന്‍ഡ് നാ​വി​ക​സേ​നാം​ഗ​ങ്ങ​ളും അ​ട​ക്കം 18 അം​ഗ സം​ഘ​മാ​ണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായത്.