ഗുജറാത്ത് നിയമസഭയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട കേസിലെ ജസ്റ്റീസ് ഡി.കെ.ത്രിവേദി കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവെച്ച ശേഷമാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പതാപ് ദുദാത്തിനെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

ബിജെപി അംഗമായ ജഗദീഷ് പാഞ്ചലിന്റെ മൈക്ക് പ്രതാപ് ദുദാത്ത് തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസ് എംഎല്‍എ അമരീഷ് ദേറും ബിജെപി അംഗങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. സംഭവത്തില്‍ ബിജെപി എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തത്.