ഗിരീഷ് കർണാഡ് അന്തരിച്ചു

പ്രശസ്‌ത നാടകകൃത്തും നടനും സംവിധായകനുമായ ഗിരീഷ് കർണാഡ് (81) അന്തരിച്ചു.

കന്നഡ സാഹിത്യത്തിലും രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലും പുരോഗമനാശയങ്ങൾ ഉയർത്തിയ കർണാഡ് രാജ്യം ഹിന്ദുത്വ വാദത്തിലേക്ക് ചരിയുന്നതിൽ എക്കാലവും ആശങ്കാകുലനായിരുന്നു.

യായാതി (1961), തുഗ്ളക് (1964), ഹായവദന (1972), നാഗമണ്ഡല (1988) തുടങ്ങിയ കൃതികളിലൂടെ നാടകരചനാ രംഗത്ത് തന്റെ സ്ഥാനമുറപ്പിച്ച
കർണാഡ് ജ്ഞാനപീഠ ജേതാവാണ്. രാജ്യം 1974ൽ പത്മശ്രീയും 1992ൽ പദ്മഭൂഷനും നൽകി അദ്ദേഹത്തെ ആദരിച്ചു.

യു. ആർ. അനന്തമൂർത്തിയുടെ നോവൽ ‘സംസ്കാര’ 1972ൽ ചലച്ചിത്രമാക്കിയപ്പോൾ അതിൽ മുഖ്യ വേഷം അഭിനയിച്ച കർണാഡ് പിന്നീട് ‘ഉത്സവ്’ എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.