ഗാസയിൽ ഇസ്രായേൽ​ വ്യോമാക്രമണം; മൂന്ന്​ മരണം

ഗ​സ്സ സി​റ്റി: ഗാസയിൽ  ഇസ്രായേൽ​ നടത്തിയ ​വ്യോമാക്രമണത്തിൽ മൂന്ന്​ പല​തീനികൾ കൊല്ലപ്പെട്ടു.  ഹമാസിൻറെ  റോക്കറ്റ്​ ആക്രമണത്തിൽ ഒരു ഇസ്രായേലിയും കൊല്ലപ്പെട്ടതായാണ്​ വിവരം​. ഹമാസിന്റെ  ടെലിവിഷൻ സ്​റ്റേഷൻ കെട്ടിടവും തകർന്നിട്ട്.

വ്യോമാക്രമണത്തിന്​ പുറമേ ജനനിബിഡമായ മേഖലകളിൽ ഇസ്രായേൽ ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്​. ഇന്നലെ ഗാസയി​ൽ നു​ഴ​ഞ്ഞു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ ഹ​മാ​സ്​ നേ​താ​വ​ട​ക്കം ഏ​ഴു പല​സ്​​തീ​നി​ക​ളെ വ​ധി​ച്ചിരുന്നു. സി​വി​ലി​യ​ൻ വാ​ഹ​ന​ത്തി​ൽ അ​തി​ർ​ത്തി​ ക​ട​ന്നാ​യിരുന്നു ​ആ​ക്ര​മ​ണം.

ഇതിനെതിരെയുള്ള ഹ​മാ​സ്​ തി​രി​ച്ച​ടി​യി​ൽ ഒ​രു ഇ​സ്രാ​യേ​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഇ​സ്രാ​യേ​ലി​ന്​ നേർക്ക്  നി​ര​വ​ധി ത​വ​ണ റോ​ക്ക​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളു​മു​ണ്ടാ​യിട്ടുണ്ട്.