ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തില്‍പ്പെട്ടു

തൃശൂർ: പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാർ തൃശൂർ പൂങ്കുന്നത്ത് അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡിൽനിന്നു തെന്നിമാറിയ കാർ ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിതാര തന്നെയാണ് കാർ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണു. കാറിന്റെ മുൻവശം തകർന്നു. ആർക്കും പരുക്കില്ല.  തുടര്‍ന്ന് സിത്താര മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.