ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു

കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ജൂണ്‍ ഏഴിന് മാത്തമാറ്റിക്സിനും പത്തിന് കമ്പ്യൂട്ടര്‍ സയന്‍സിനും അഭിമുഖം നടക്കും.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയിട്ടുളള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 0471-2417112 എന്ന നമ്പറില്‍ ബന്ധപ്പെടുക.