ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് സാമന്ത

ആരാധകര്‍ ഏറെ സ്‌നേഹിക്കുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തയോട് ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തിയിരിക്കയാണ് നടി.

സാമന്ത ഗര്‍ഭിണിയോ എന്ന വാര്‍ത്തയോട് ‘ആണോ, നിങ്ങള്‍ക്ക് എപ്പോഴാണ് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ’ എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്.

ശിവ നിര്‍വാണ സംവിധാനം ചെയ്ത ‘മജിലി’യാണ് സാമന്തയും നാഗചൈതന്യയും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം.