ഗംഭീര ഗെറ്റപ്പില്‍ ഹരിശ്രീ അശോകൻ; ‘ഇളയരാജ’ക്യാരക്ടര്‍ പോസ്റ്റര്‍

ഒരു ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകവേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇളയരാജ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടൻ ഹരിശ്രീ അശോകന്റെ പുതിയ ഗെറ്റപ്പ് വൈറലാകുന്നത്. വൃദ്ധന്റെ വേഷത്തിൽ തിരിച്ചറിയാൻ പോലുമാകാതെ ഗംഭീര ഗെറ്റപ്പിലാണ് ഹരിശ്രീ അശോകൻ ചിത്രത്തിൽ എത്തുന്നത്. മാർച്ച് 22 ന് ചിത്രം തിയറ്ററുകളിലെത്തും. സിനിമയിൽ അരുൺ, ദീപക്, ഗോകുൽ സുരേഷ് തുടങ്ങി വൻ താരനിരയും പുതുമുഖങ്ങളും അണിനിരക്കുന്നു.