ഖസാക്കിന്റെ ഇതിഹാസമല്ല ഇത് ‘ഇസാക്കിന്റെ ഇതിഹാസം’

നവാഗതനായ ആര്‍ കെ അജയ കുമാര്‍ സംവിധാനം ചെയ്യുന്ന ഇസാക്കിന്റെ ഇതിഹാസം ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമല്ല.  നര്‍മരസ പ്രധാനമാക്കിയാണ് ‘ഇസാക്കിന്റെ ഇതിഹാസം’ ഒരുക്കിയതെന്ന്  ആര്‍ കെ അജയ കുമാര്‍ പറഞ്ഞു. മൂല്യം നഷ്ടപ്പെടുന്ന ഈ മലയാള സമൂഹത്തില്‍ മനുഷ്യത്ത്വമുള്ളവര്‍ക്ക് ഒന്ന് ചിന്തിക്കാനും ആലോചിക്കാനമുള്ള തരത്തില്‍ ഒരു സന്ദേശം കൊടുത്തുകൊണ്ടാണ് ഈ സിനിമ പൂര്‍ണമാകുന്നതെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു.

സിദ്ധിഖിനെ പ്രധാന കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ വികാരിയച്ചനായിട്ടാണ് സിദ്ധിഖ് എത്തുന്നത്. ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ജാഫര്‍ ഇടുക്കി, പ്രദീപ് കോട്ടയം, നെല്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.