ഖഷോഗി വധം: സൗദിയുടെ വിശദീകരണത്തില്‍ അതൃപ്തിയെന്ന് തുര്‍ക്കി

അങ്കാറ: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ തുര്‍ക്കി. വിഷയത്തില്‍ സൗദി ഭണകൂടത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍ അറിയിച്ചു.

സൗദി നല്‍കുന്ന വിശദീകരണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗി കൊല്ലപ്പെട്ടതാണെന്നും സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ശബ്ദസംഭാഷണം തങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇത് അമേരിക്കയ്ക്കും സൗദി അറേബ്യക്കും ഒക്കെ കൈമാറിയിരുന്നതുമാണ് എന്നിട്ടും തങ്ങള്‍ക്ക് ലഭിച്ച വിശദീകരണം തൃപ്തികരമായിരുന്നില്ലന്നും എര്‍ദോഗന്‍ വ്യക്തമാക്കി.

അതേസമയം ഖാഷോഗിയുടെ കൊലപാതകവുമായി ബന്ധപെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ശക്തമായ തെളിവുകളില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അദ്ദേഹത്തിന് ഈ വിഷയത്തില്‍ നേരിട്ട് ബന്ധമുള്ളതായുള്ള തെളിവുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വ്യക്തമായ നിലപാടിന് ഇപ്പോള്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ജമാല്‍ ഖാഷോഗി വിഷത്തില്‍ അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം തകരുമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് സെനറ്റില്‍ നടത്തിയ പ്രസ്തവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു മൈക് പോംപെ.

ഖാഷോഗിയുടെ കൊലപാതകവുമായി ബന്ധപെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പൂര്‍ണ വിവരങ്ങള്‍ അറിയാമായിരുന്നവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.