ഖത്തറില്‍ ജാഗ്രതാ നിര്‍ദേശം; ചൂടും പൊടിക്കാറ്റും തുടരും

ഖത്തറില്‍ വരുന്ന രണ്ടു ദിവസം കൂടി കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്ന് മുന്നറിയിപ്പ്. കഴിചയെ ബാധിക്കുമെന്നതിന്ല്‍ വാഹനമോദിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.

പൊടി ഉയര്‍ത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) രാജ്യത്ത് തുടരുന്നത്. പകല്‍ സമയങ്ങളില്‍ ശക്തവും രാത്രിയോടെ ദുര്‍ബലവുമാകുന്നതാണ് ഇതിന്റെ പ്രത്യേകത. വേനല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയരുതെന്നും പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

പകല്‍ സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ കാണാന്‍ പോകുന്നതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.