
ബംഗളൂരു: കർണാടകയിലെ പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പമഴ കെടുതിയിൽ 24 പേർ മരിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ പ്രളയബാധിത മേഖലകളിൽ നിന്നായി രണ്ടുലക്ഷത്തിലേറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. ഈ മഴക്കെടുതിയിൽ മാത്രം സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് 3,000 കോടി രൂപ അടിയന്തരസഹായമായി നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടഇട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.