ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ മോ​ദി ശ്ര​മി​ക്കു​ന്നു​വെ​ന്ന് വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും ന​ട​ത്തു​ന്ന അ​ധാ​ര്‍​മി​ക പ്ര​വ​ര്‍​ത്ത​ന​മാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു വ​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍. ക​ര്‍​ണാ​ട​ക​യി​ല്‍ കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ ഭ​ര​ണം തു​ട​രും. സ​ര്‍​ക്കാ​രി​ന് യാ​തൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യെ​ദി​യൂ​ര​പ്പ എം​എ​ല്‍​എ​മാ​ര്‍​ക്ക് വി​ല​പ​റ​യു​ക​യാ​ണ്. 18 എം​എ​ല്‍​എ​മാ​ര്‍​ക്ക് 200 കോ​ടി​യാ​ണ് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​ത്. കൂ​ടാ​തെ വി​വി​ധ എം​എ​ല്‍​എ​മാ​ര്‍​ക്ക് ബോ​ര്‍​ഡ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥാ​ന​ങ്ങ​ളും 12 എം​എ​ല്‍​എ​മാ​ര്‍​ക്ക് മ​ന്ത്രി​സ്ഥാ​ന​വും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നും മോ​ദി ഇ​തി​ന് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.