കർണാടകം:ഡി.കെ ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പ്രതിസന്ധി രൂക്ഷമായ കർണാടകയിൽ അനുനയ ശ്രമങ്ങൾക്കായി മുംബൈയിലെ ഹോട്ടലിൽ എത്തിയ ഡികെ ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു.രാവിലെ മുതൽ ശിവകുമാർ ഹോട്ടലിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും അകത്തു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. എംഎൽഎമാര്‍ പാര്‍ട്ടിക്ക് വഴങ്ങാൻ തയ്യാറാകാതെ രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്.