‘കൗ സർക്യൂട്ട് ‘ വരുന്നു:പശുസംരംഭർക്കിനി നല്ലകാലം

ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പശു സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികൾ.പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും ഒരുങ്ങുന്നത് കേന്ദ്രസർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘കൗ സർക്യൂട്ടിന്റെ ‘ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ ഇന്ത്യയിലെ മൃഗസംരക്ഷണത്തെ കുറിച്ചും, പശുപരിപാലനത്തെ കുറിച്ചും അറിയാനാഗ്രഹിക്കുന്നവരെ കര്‍ഷകര്‍ക്ക് മുന്നില്‍ നേരിട്ട് എത്തിക്കുന്നതാണ് ‘കൗ സര്‍ക്യൂട്ട് ‘പദ്ധതി. മൃഗപരിപാലനത്തെ കുറിച്ച്‌ ഗവേഷണം നടത്തുന്നവർക്ക് ഈ പദ്ധതി ഗുണം ചെയ്യും.ക്ഷേത്രങ്ങൾക്കും ,ഗോശാലകൾക്കും ആയൂര്‍വേദ ചികില്‍സാ കേന്ദ്രങ്ങൾക്കും പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും പശുപരിപാലന കേന്ദ്രങ്ങളുള്ളവര്‍ക്കും ഇതുവഴി ടൂറിസം സാധ്യതകള്‍ വർധിക്കും.

പശു പരിപാലന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് വ്യവസ്ഥകളോടെ സാമ്പത്തിക സഹായം ലഭ്യമാക്കും.വലിയ പദ്ധതികൾക്ക് രണ്ട് കോടി രൂപ വരെ വായ്‌പ്പ ലഭിക്കും.ആദ്യ ഘട്ടത്തിൽ കേരളം, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക , ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പശുക്കളെ കുറിച്ച് പഠിക്കാൻ വിദേശികൾ ഇന്ത്യയിൽ എത്താറുണ്ട്.ഈ സാധ്യത മനസ്സിലാക്കിയാണ് പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുന്നത്.