ക്രൈസ്റ്റ്ചര്‍ച്ച്‌ വെടിവയ്പ്: മരണസംഖ്യ 49 ആയി

ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌: ന്യൂ​സി​ല​ന്‍​ഡി​ലെ ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ല്‍ മു​സ്ലീം പ​ള്ളി​ക​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 49 ആ​യി. നി​ര​വ​ധി​പ്പേ​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​തേ​സ​മ​യം, അ​ക്ര​മി ഓ​സ്ട്രേ​ലി​യ​ന്‍ പൗ​ര​നാ​ണെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ബ്ര​ണ്ട​ന്‍ ടാ​റ​ന്‍റ് (28) ആ​ണ് ന​ര​നാ​യാ​ട്ടി​ന് പി​ന്നി​ല്‍. ഇ​യാ​ളു​ടെ തീ​വ്ര നി​ല​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന 73 പേ​ജു​ള്ള കു​റി​പ്പും ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി ലൈ​വാ​യി ഫേ​സ്ബു​ക്കി​ല്‍ സ്ട്രീം ​ചെ​യ്തി​രു​ന്നു.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ന്ന​തി​നെ​തി​രേ ന്യൂ​സി​ല​ന്‍​ഡ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.