“ക്രിസ്റ്റ്യാനോയുടെ യുവന്റസ് ഒഴികെ ആരെയും ക്വാര്‍ട്ടറില്‍ നേരിടാം” ബെര്‍ണാഡോ സില്‍വ

നാളെ നടക്കുന്ന ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ നറുക്കില്‍ യവന്റസ് ആവരുത് എതിരാളികള്‍ എന്നാണ് ആഗ്രഹം എന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരമായ ബെര്‍ണാഡോ സില്‍വ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ള യുവന്റസ് കൂടുതല്‍ അപകടകാരികളാണ് എന്നും അതുകൊണ്ട് ക്വാര്‍ട്ടറില്‍ അവര്‍ വേണ്ട എന്നുമാണ് ആഗ്രഹം എന്നും പോര്‍ച്ചുഗീസ് താരം കൂടിയായ സില്‍വ പറഞ്ഞു.

റൊണാള്‍ഡോയ്ക്ക് എന്ത് സാധിക്കും എന്ന് മുമ്ബ് തന്നെ റൊണാള്‍ഡോ തെളിയിച്ചിട്ടുള്ളതാണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വീണ്ടും അത് കാണിച്ചു തന്നു. സില്‍വ പറയുന്നു. ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കുമ്ബോള്‍ ഇതുപോലുള്ള താരങ്ങളെയും ഇതു പോലുള്ള ടീമുകളെയും നേരിടേണ്ടി വരുമെന്നും ബെര്‍ണാഡോ പറഞ്ഞു.

റൊണാള്‍ഡോയ്ക്കും മെസ്സിക്കും എതിരെ കളിക്കുക എന്നത് എപ്പോഴും വലിയ കാര്യമാണെന്നും. സൂപ്പര്‍ താരങ്ങള്‍ ഇല്ല എന്നതാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരുത്തെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.