ക്യാന്‍സറിനെതിരെ വാക്‌സിന്‍ ; എലികളില്‍ പരീക്ഷണം വിജയം

 

ക്യാന്‍സര്‍ ചികില്‍സാ രംഗത്ത് മുന്നേറ്റവുമായി ഗവേഷകര്‍ .ക്യാന്‍സറിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഉപയോഗിച്ച് ചുണ്ടെലികളിലെ ക്യാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിഞ്ഞു. പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. വിവിധ ഇനം ക്യാന്‍സറുകളില്‍ നിന്ന് മോചനം നേടാന്‍ ഈ വാക്‌സിന് കഴിയും.

സൂക്ഷ്മമായ അളവില്‍ രണ്ട് ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് ഏജന്റുകള്‍ ക്യാന്‍സര്‍ മുഴകളിലേക്ക് കുത്തിവയ്ക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്നു.

ലിംഫോമ ക്യാന്‍സറിനെതിരെ 90 എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അതില്‍ 87 എണ്ണവും പരിപൂര്‍ണ്ണമായി മുക്തി നേടി . മറ്റ് മൂന്ന് എലികള്‍ക്ക് രണ്ടാം തവണ കുത്തിവയ്പ്പ് നല്‍കും.
‘സയന്‍സ് ട്രാന്‍സ്ലഷണല്‍ മെഡിസിന്‍ ‘ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.